ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Two-year-old boy dies after falling into bucket









































.jpeg)